
Healthy recipes under 30 minutes
Healthy Recipes Under 30 Minutes: Quick and Nutritious Meals for Busy Days In today’s fast-paced world, finding time to prepare
Diwali, or Deepavali (ദീപാവലി), is one of the most significant festivals in India and is celebrated by millions around the world. Here are some key aspects of the festival:
In recent years, there has been a push for more eco-friendly celebrations, encouraging the use of biodegradable materials and reduced firework usage to minimize pollution.
Diwali is not just a festival but a time for families to come together, reflect on the past year, and look forward to new beginnings. If you want to know more about specific customs or how Diwali is celebrated in different regions
ദീപാവലി
കാർത്തിക മാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ദിവസം വരുന്ന ദീപാവലി ഭാരതത്തിലെ ഏറ്റവും കൂടുതൽ ജനവിഭാഗം കൊണ്ടാടുന്ന മഹോത്സവമാണ്.
പേര് സൂചിപ്പിക്കുന്നതുപോലെ ദീപങ്ങളുടെ ആവലി(നിര)യാണ് ദീപാവലി. സംസ്കാരത്തിന്റെ സംരക്ഷണവും പോഷണവുമാണല്ലോ ആഘോഷങ്ങളുടെ മുഖ്യധര്മ്മം. വിജ്ഞാനവും വിനോദവും നല്കുന്ന ആചാരാനുഷ്ഠാനങ്ങളോടുകൂടിയ ഉത്സവങ്ങള് നിരക്ഷരനുപോലും വിജ്ഞാനം പകര്ന്നുകൊടുക്കുന്ന അനൗപചാരിക വിദ്യാഭ്യാസ പ്രക്രിയയാണ്. പൈതൃകത്തിലെ നന്മകള് പാരമ്പര്യമായി പകര്ന്നു നല്കാന് പരിഷ്കൃത മനുഷ്യന് കണ്ടെത്തിയ ശരിയായ വിദ്യാവിവരണമായിരുന്നു ഇതിലൂടെ നിര്വഹിച്ചിരുന്നത്.
അങ്ങനെ നോക്കുമ്പോള് ദീപാവലിയുമായി ബന്ധപ്പെട്ട ആചാരങ്ങള്, അനുഷ്ഠാനങ്ങള്, വിശ്വാസങ്ങള്, സങ്കല്പ്പങ്ങള്, കലാപരിപാടികള് എന്നിവ ജനങ്ങളെ സ്വാധീനിച്ചതുപോലെ മറ്റൊരു ആഘോഷമില്ലെന്നു തന്നെ പറയാം. കുടില് മുതല് കൊട്ടാരം വരെയും പാമരനും പണ്ഡിതനുമൊക്കെ ഒരുപോലെ നെഞ്ചിലേറ്റിയ ഒരു പര്വ്വമാണ് ദീപാവലി. വിശ്വാസഭേദങ്ങളും ആചാരവ്യത്യാസങ്ങളും ഓരോ പ്രദേശത്തും കണ്ടെന്നിരിക്കാം. ഭാരതീയമായ ഉത്സവത്തിന്റെ പ്രത്യേകതകളില് ഒന്ന് അവയ്ക്ക് ഇതിഹാസ-പുരാണങ്ങളുമായോ സനാതനമാര്ഗ്ഗത്തില് സഞ്ചരിച്ച മഹാപുരുഷന്മാരുടെ ജീവിതവുമായോ ബന്ധമുണ്ടായിരിക്കും.
വേദോപനിഷത്തുക്കളുടെ വിസ്തൃതമായ വ്യാഖ്യാനത്തിന് വേണ്ടിയാണല്ലോ ഇതിഹാസ പുരാണങ്ങളും ഉണ്ടായതുതന്നെ. അങ്ങനെയെങ്കില് ദീപാവലിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഇത്തരം പരാമര്ശങ്ങള് ഏതൊക്കെയെന്ന് നോക്കാം.
1) ശ്രീകൃഷ്ണന് സത്യഭാമാസമേതനായി ഗരുഡാരൂഢനായി പ്രാഗ്ജ്യോതിഷമെന്ന നഗരത്തില് ചെന്ന് ത്രിഭുവനങ്ങളെയും വിറപ്പിച്ചുകൊണ്ടിരുന്ന നരകാസുരനെ വധിച്ച് തടവറയിലുണ്ടായിരുന്ന പതിനാറായിരം കന്യകമാരെ മോചിപ്പിച്ച ദിനമാണിത്. താരകാസുരനുമായി ബന്ധപ്പെട്ട ചതുര്ദശി എന്നര്ത്ഥത്തില് നരകചതുര്ദശി എന്ന പ്രയോഗം ഇതുമായി ബന്ധപ്പെട്ടു പറയുന്നുണ്ട്. അസുര വധത്തിനുശേഷം ഭഗവാന് എണ്ണ തേച്ചു കുളിച്ചതിന്റെ ഓര്മ്മയ്ക്കാണ് അന്നേദിവസം എണ്ണ തേയ്ക്കുന്നത്. ഈ കുളി അതിരുകടന്നതുകൊണ്ടാവാം ‘ദീവാളി കുളിക്കുക’ എന്ന പ്രയോഗം വന്നത്.
2) രാവണവധാനന്തരം ശ്രീരാമചന്ദ്രന് ശ്രീലങ്കയില്നിന്നും അയോധ്യയിലെത്തിയ ദിനം. സന്തുഷ്ടരായ ജനങ്ങള് ശ്രീരാമചന്ദ്രനെ വരവേല്ക്കുന്നതിനായി എല്ലായിടവും അലങ്കാരങ്ങളാല് മനോഹരമാക്കി. ദീപങ്ങള് നിരനിരയായി കൊളുത്തിവച്ച് മധുരപലഹാരങ്ങള് പങ്കുവച്ചും പടക്കംപൊട്ടിച്ചും തങ്ങളുടെ സ്നേഹാദരങ്ങള് പ്രകടമാക്കി.
ഇങ്ങനെ ഒട്ടേറെ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും അടങ്ങുന്ന ദീപാവലി ആഘോഷം ഹിന്ദു ജൈന-സിഖ് മതാവലംബികളായവരുടെ പുണ്യദിനമാണ് ചിലയിടങ്ങളിലെങ്കില് അഞ്ച് ദിവസം വരെ ചില (ഉത്തരേന്ത്യന് സംസ്ഥാനങ്ങളില്) ആഘോഷിക്കുന്നവരുമുണ്ട്. ധനത്രയോദശി (ധന്തേരസ്) നരകചതുര്ദശി, അമാവാസി, ബലിപ്രതിപദം, ഭ്രാതൃദ്വിതീയ എന്നിങ്ങനെയാണ് അഞ്ചുദിവസങ്ങളുടെ പ്രത്യേകത.
ജ്ഞാനദീപം പ്രദീപ്തമാക്കുന്ന ഉത്സവദിവസമായ ദീപാവലി നാളില് പ്രകാശമില്ലാത്ത ഒരിടവും ഉണ്ടാകരുതെന്നാണ് വിശ്വാസം. ഐശ്വര്യദേവതയായ മഹാലക്ഷ്മി എല്ലാ ഭവനങ്ങളിലും സന്ദര്ശിക്കുമെന്നും നിറഞ്ഞമനസ്സോടെ സ്വീകരിക്കുന്ന ഭവനങ്ങളില് ഭവാനി ആ വര്ഷം മുഴുവന് അധിവസിച്ച് സമ്പത്തും ഐശ്വര്യവും നല്കുന്നുവെന്നാണ് ഐതിഹ്യം. ഭവാനിയാണല്ലോ ഭവനങ്ങളുടെ ഐശ്വര്യം നിലനിര്ത്തുന്നത്. വ്യാപാരികള് കച്ചവടത്തിന്റെ അഭിവൃദ്ധിക്കായി കടകള് അലങ്കരിച്ച് ദീപപ്രഭയാല് രാത്രിയും തുറന്നുവയ്ക്കാറുള്ളത് ഇതുകൊണ്ടാണ്.
വ്യാപാരികളുടെ വര്ഷാരംഭവും പുതിയ സംരംഭങ്ങള് തുടങ്ങുന്നതും ഇതോടനുബന്ധിച്ചാണ്.
ഇങ്ങനെ നോക്കിയാല് മനുഷ്യ വ്യവഹാരത്തിന്റെ സമസ്ത മേഖലകളിലും പ്രതീക്ഷയുടെയും ഉത്സാഹത്തിന്റെയും ദീപപ്രഭ ചൊരിഞ്ഞുനില്ക്കുന്ന ആഘോഷമായി ദീപാവലിയെ കണക്കാക്കാം. ഇത്തരത്തിലുള്ള ആഘോഷങ്ങളും ഉത്സവങ്ങളുമാണ് നമ്മുടെ നാടിന്റെ ധര്മ്മത്തെയും സംസ്കാരത്തെയും ആചാരവിചാരത്തെയും പരിരക്ഷിച്ചുപോന്നത്.
Healthy Recipes Under 30 Minutes: Quick and Nutritious Meals for Busy Days In today’s fast-paced world, finding time to prepare
Yoga Poses for Back Pain Relief: Effective Stretches to Alleviate Discomfort Back pain is a common issue that affects millions
Managing your personal finances effectively starts with one essential skill: budgeting. A well-crafted budget serves as a roadmap, helping you
Sabarimala, one of the most famous pilgrim centres in India, is situated on the mountain ranges of the Western Ghats and is 72 km from Pathanamthitta town
Boston is one of the oldest and most interesting cities in the United States. The rich history, combined with the
Top Sunscreens for Every Skin Type: Your Ultimate Guide Sunscreen is a non-negotiable step in any skincare routine. It protects
© 2025 NearMe. All Rights Reserved.