അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ തിരുനടയിലെ കെടാവിളക്കിൽനിന്ന് പുണ്യദീപം പകർന്നുകൊണ്ട് ആരംഭിച്ച ഭക്തിനിർഭരമായ വിഗ്രഹഘോഷയാത്ര, കണിച്ചുകുളങ്ങര ദേവീക്ഷേത്ര സന്നിധിയിലെ യജ്ഞവേദിയിൽ എത്തിച്ചേരുന്നതോടെ, ദേവീവിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾക്ക് തുടക്കമാകുന്നു.
തുടർന്ന്, ദേവിയുടെ അനുഗ്രഹസാന്നിധ്യത്തിൽ 2026 നവംബർ 16 വൈകുന്നേരം 7 മണിക്ക് ദേവീവിഗ്രഹ പ്രതിഷ്ഠയോടും ഭദ്രദീപപ്രകാശനത്തോടെയും കണിച്ചുകുളങ്ങര ദേവീനവാഹം 2026-ന് ഭക്തിനിർഭരമായ തുടക്കമാകുകയാണ്.
ഭക്തിയുടെയും വിശ്വാസത്തിന്റെയും ആത്മീയചൈതന്യം നിറഞ്ഞ പുണ്യദിനങ്ങളിലേക്ക് ഏവർക്കും സ്വാഗതം.